1) അംഗമായി ചേരുന്നതിന് ഫാറം-1 ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്ഥാപന ഉടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ലിസ്റ്റ് ഫാറം-4 ല്‍ ഉള്‍പ്പെടുത്തി ഫാറം-1 നോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തൊഴിലാളികളുടെ രണ്ട് ഫോട്ടോയും വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയും ഹാജരാക്കേണ്ടതാണ്. 2.) പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവരും,അംഗത്തിന്‍റെ/ആശ്രിതരുടെ മരണാനന്തര ചെലവുകള്‍ക്കും മരണാനന്തര സഹായത്തിനും അപേക്ഷിക്കുന്നവരും ബന്ധപ്പെട്ട ജനന-മരണ രജിസ്ട്രാറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് രേഖ/സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതിയാകും. |
3.) ഗര്‍ഭം അലസല്‍ സംഭവിച്ച ആനുകൂല്യത്തിന അപേക്ഷിക്കുന്നവര്‍ അംഗീകൃത ആശുപത്രിയിലെ ഡോക്ടറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. |
4.) വിവാഹാനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ വിവാഹം നടക്കുന്നുവെന്നുള്ള തെളിവിനായി സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് / ചെയര്‍മാന്‍ / എം.എല്‍.എ / എം.പി ഏതെങ്കിലും ഗസറ്റഡ് ഓഫീസര്‍,വിവാഹം രജിസ്റ്റര്‍ ചെയ്യുവാന്‍ അംഗീകാരമുള്ള സാമുദായിക സംഘടനയുടെ അധികാരി എന്നിവരില്‍ ആരുടെയെങ്കിലും സാക്‌ഷ്യപത്രം ഹാജരാക്കേണ്ടതാണ്.വിവാഹം കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ കാര്യത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കാവുന്നതാണ് |
5.) ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്നവര്‍ അസുഖത്തിന്‍റെ വിവരം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സര്‍വ്വീസിലെ അസിസ്റ്റന്‍റ് സര്‍ജന്‍റെ റാങ്കില്‍ കുറയാതെയുള്ള ഒരു ഡോക്ടറില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് |
6.) വിദ്യാഭ്യാസ സഹായത്തിന‌് അപേക്ഷിക്കുന്നവര്‍ മക്കള്‍ പഠിക്കുന്ന ക്ളാസ്/കോഴ്സ്,വര്‍ഷം എന്നിവ രേഖപ്പെടുത്തിക്കൊണ്ടുള്ള സ്ഥാപനത്തിന്‍റെ മുഖ്യ അദ്ധ്യാപകന്‍റെ/പ്രിന്‍സിപ്പാളിന്‍റെ സാക്‌ഷ്യപത്രവും വരുമാനം കാണിക്കുന്ന റവന്യൂ അധികാരിയുടെ സാക്‌ഷ്യപത്രവും(വരുമാന സര്‍ട്ടിഫിക്കറ്റ്)അപേക്ഷയോടൊപ്പം ഹജരാക്കേണ്ടതാണ്. |