1960 -ലെ കേരളാ ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ്സ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്കുന്നതിനും വേണ്ടി രൂപീകരിച്ച പദ്ധതിയാണ് കേരളാ ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമപദ്ധതി. ഈ പദ്ധതി ജി.ഒ.(എം.എസ്) നമ്പര്‍ 29/2007 തൊഴില്‍ (എസ്.ആര്‍.ഒ നമ്പര്‍ 235/2007) എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2007 മാര്‍ച്ച് 15 മുതല്‍ നിലവില്‍ വന്നു. |